Selvaraj 
Kerala

ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേയ്ക്ക് വീണു വയോധികന്‍ മരിച്ചു

പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ സെല്‍വരാജ് ചൂണ്ടലില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ബസില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു. ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശി സെല്‍വരാജ് (64)ആണ് മരിച്ചത്. രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.

പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ സെല്‍വരാജ് ചൂണ്ടലില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമാമഹേശ്വരിയുടെ പിതാവാണ് മരിച്ച സെല്‍വരാജ്.

An elderly man died after falling from a bus. The deceased has been identified as Selvaraj (64), a native of Choondal, Shanthanpara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT