സ്വര്‍ണക്കടത്തിന് സഹായം; കസ്റ്റംസ് ഇന്‍സ്‌പെക്ടറെ പിരിച്ചുവിട്ടു

കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ കെഎ അനീഷിനെതിരെയാണ് പിരിച്ചുവിട്ടത്.
TVM AIRPORT
തിരുവനന്തപുരം വിമാനത്താവളം
Updated on
1 min read

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ കെഎ അനീഷിനെതിരെയാണ് പിരിച്ചുവിട്ടത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ നടപടി.

TVM AIRPORT
പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം; ഒരു പഠനവും നടത്തിയിട്ടില്ലെന്ന് സമ്മതിച്ച് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍

അനീഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഉത്തരവിറക്കി. തിരുവനന്തപുരം വിമാനത്താവളം വഴി 2023ല്‍ നാലരക്കിലോ സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്ത കേസില്‍ പിടിയിലായിരുന്നു. ഇവരുടെ പങ്ക് ഡിആര്‍ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

TVM AIRPORT
പാര്‍ട്ടിനേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദം; നിഷേധിച്ച് എം വി ഗോവിന്ദന്‍

അനീഷ് 80 കിലോ സ്വര്‍ണം കടത്തിനല്‍കിയതായി ഡിആര്‍ഐക്ക് മൊഴി ലഭിച്ചിരുന്നു. സസ്‌പെഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരികെ കയറിയിരുന്നു.അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് പിരിച്ചുവിടാന്‍ ഉത്തരവിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala native was apprehended by customs officials at Kochi International Airport with approximately two crore rupees worth of gold
Kerala High Court
ed car cpm
Road Accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com