Mary 
Kerala

വയോധികയുടെ മരണം: കൈകാലുകള്‍ സ്വയം വെട്ടിയെന്ന് കുടുംബം, അന്വേഷണം

ഇടത് കൈകാലുകള്‍ വെട്ടിമുറിച്ച നിലയില്‍ മേരി കിടക്കുന്നത് കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ വയോധിക സ്വയം വെട്ടി മരിച്ച നിലയില്‍. പയ്യമ്പള്ളിയില്‍ പൂവ്വത്തിങ്കല്‍ മേരി(67) ആണ് മരിച്ചത്. ഭര്‍ത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയില്‍ നിന്ന് തിരികെ വന്നപ്പോള്‍ വീടിന്റെ രണ്ടു വാതിലും പൂട്ടിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയല്‍വാസികളേയും കൂട്ടി വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി. ഇടത് കൈകാലുകള്‍ വെട്ടിമുറിച്ച നിലയില്‍ മേരി കിടക്കുന്നത് കണ്ടത്.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേരിക്ക് ആരോഗ്യപ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Death of an elderly woman in Payyampally: The 67-year-old was found with self-inflicted injuries, and the family reported she had been experiencing mental health issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT