Eldhose Kunnappilly  ഫെയ്സ്ബുക്ക്
Kerala

'പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ജയിച്ചപ്പോഴും എനിക്ക് കേസില്ലേ? ഇത്തവണ 15,000 വോട്ടിന് ജയിക്കും'

പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ജയിച്ചപ്പോഴെല്ലാം എനിക്ക് കേസില്ലേ? 10 വര്‍ഷം കൊണ്ട് സാധ്യമാക്കുന്നതെല്ലാം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എഐസിസി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളി. താന്‍ മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ ആഗ്രഹമാണ്. 10 വര്‍ഷം താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരില്‍ അസാധ്യമായത് ചെയ്തു. സീറ്റ് കിട്ടിയാല്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. നിരവധ വികസന നേട്ടങ്ങള്‍ താന്‍ നടത്തിയെന്നും എല്‍ദോസ് കുന്നപ്പിള്ളി അവകാശപ്പെട്ടു. പെരുമ്പാവൂരിലെ നിലവിലെ എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനക്കേസുള്ളതിനാല്‍ സ്ഥാനാര്‍ഥിത്വം നല്‍കേണ്ടതില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് എല്‍ദോസിന്റെ പ്രതികരണം.

പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ജയിച്ചപ്പോഴെല്ലാം എനിക്ക് കേസില്ലേ? 10 വര്‍ഷം കൊണ്ട് സാധ്യമാക്കുന്നതെല്ലാം ചെയ്തു. നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളില്‍ വിശ്വാസമുണ്ടെന്നും ഒരവസരം തരുമെന്ന് വിശ്വസിക്കുന്നുവെന്നും എല്‍ദോസ് കുന്നപ്പിള്ളി കൂട്ടിചേര്‍ത്തു. നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും തന്റെ അയോഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എല്‍ദോസ് ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.

ഏറ്റവും താഴേത്തട്ടില്‍ നിന്ന് കഷ്ടപ്പെട്ട് ഉയര്‍ന്നു വന്നയാളാണ് ഞാന്‍. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. ഏത് ഫോണ്‍ കോള്‍ വന്നാലും ഓടിയെത്തുന്ന ആളാണ് താനെന്നും എല്‍ദോസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂരും കണ്ണൂരും ഒഴിച്ചാണ് പട്ടിക പുറത്തു വന്നിരിക്കുന്നത്.

Eldhose Kunnappilly's response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

കേരള യൂണിവേഴ്സിറ്റിയിൽ ഡേറ്റ അസിസ്റ്റന്റ് ഒഴിവുകൾ,കരാർ അടിസ്ഥാനത്തിൽ നിയമനം;ബിരുദമുള്ളവർക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം

'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും'; സണ്ണി ജോസഫിന് മുന്നറിയിപ്പുമായി പേരാവൂരില്‍ പോസ്റ്ററുകള്‍

പിള്ളേർക്കിടയിലെ ഡേറ്റിങ് രീതികളൊക്കെ മാറി

ലൈംഗികാതിക്ര കേസുകളിലെ നഷ്ടപരിഹാരം: വിതരണം ചെയ്തില്ലെങ്കില്‍ ഈടാക്കുംമെന്ന് ഹൈക്കോടതി

SCROLL FOR NEXT