രാഹുല്‍ മാങ്കൂട്ടത്തില്‍ റോഡ് ഷോയില്‍ ടിവി സ്ക്രീന്‍ ഷോട്ട്
Kerala

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്; സ്വീകരിച്ച് പ്രവർത്തകർ, റോഡ് ഷോ

സ്വീകരിക്കാന്‍ കെ സുധാകരൻ, വിഡി സതീശൻ, ഷാഫി പറമ്പിൽ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോൺ​ഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേയ്ക്ക് വരവേറ്റ് പ്രവർത്തകർ. ഡിസിസി ഓഫീസിനു മുന്നിൽ രാഹുലിനെ സ്വീകരിക്കാൻ പ്രവർത്തകർ കൂട്ടത്തോടെ എത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരും സ്വീകരിക്കാനുണ്ടായിരുന്നു.

സ്വീകരണത്തിനു ശേഷം റോഡ് ഷോയും അരങ്ങേറി. തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. കോൺ​ഗ്രസ് നേതാവായിരുന്ന പി സരിൻ ഉന്നയിച്ച ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലായിരുന്നു വൈകീട്ടോടെ രാഹുൽ പാലക്കാട്ടെത്തിയത്.

തനിക്ക് കിട്ടിയതിനേക്കാൾ വോട്ടിന്റെ ഭൂരിപക്ഷം രാഹുലിനു ലഭിക്കുമെന്നു ഷാഫി പ്രതികരിച്ചു. യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

SCROLL FOR NEXT