തൃശൂരിൽ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ച നിലയിൽ, ടിവി ദൃശ്യം 
Kerala

തൃശൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

മാളയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മാളയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. ബാറ്ററിയുമായി ചാര്‍ജ് ചെയ്യുന്ന ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നു. എങ്ങനെയാണ് സ്‌കൂട്ടര്‍ കത്തിനശിച്ചത് എന്ന വിവരം ലഭ്യമായിട്ടില്ല.

ഇന്ന് രാവിലെയാണ് സംഭവം. മാള മണലിക്കാട് വീട്ടില്‍ മെറിന്‍ സോജന്‍ എന്ന വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ പുറത്തേയ്ക്ക് പോകാന്‍ വാഹനം എടുക്കാന്‍ പോകുന്നതിനിടെ പുക ഉയരുന്നതാണ് ആദ്യം കണ്ടത്. അതിനിടെ കരിഞ്ഞ മണവും പുറത്തേയ്ക്ക് വന്നിരുന്നു. ഉടന്‍ തന്നെ മെറിന്റെ അച്ഛന്‍ സോജന്‍ സ്‌കൂട്ടര്‍ എടുത്ത് വീടിന്റെ പുറത്തേയ്ക്ക് കൊണ്ടുപോയി. അപ്പോഴേക്കും സ്‌കൂട്ടറില്‍ തീ ആളിപടര്‍ന്നിരുന്നു. ഉടന്‍ തന്നെ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടറിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. 

സ്‌കൂട്ടര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയത് കൊണ്ട് വലിയ അപകടം ഒഴിവായി. അല്ലെങ്കില്‍ മറ്റു വാഹനങ്ങളിലേക്കും തീ പടരുമായിരുന്നു. ജെമോപൈയുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഡീലര്‍മാരെ വീട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയില്‍ മാത്രമേ സ്‌കൂട്ടറിന് തീപിടിക്കാനുള്ള കാരണം വ്യക്തമാകുകയുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT