തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധന. കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാന്‍ഡിലുമാണ് സംസ്ഥാനം റെക്കോര്‍ഡിട്ടത്.
സംസ്ഥാനത്തെപ്രതിദിന ഉപഭോഗം ഇന്നലെ 116.1126 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നു. 2024 മെയ് 3-ന് രേഖപ്പെടുത്തിയ 115.9485 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകതയായ പീക്ക് ടൈം ഡിമാന്‍ഡ് 6013 മില്ല്യണ്‍ യൂണിറ്റ് എന്ന എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഏപ്രില്‍ 14-നുണ്ടായ 6012 മില്യണ്‍ യൂണിറ്റ് എന്ന റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. നമുക്ക് ശ്രദ്ധിക്കാം: അമിതമായ ചൂട് കാരണം എയര്‍ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വര്‍ധിച്ചതാണ് ഈ വര്‍ധനവിന് കാരണം.
വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കെഎസ്ഇബി എന്നും മന്ത്രി അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ) അനാവശ്യമായ ലൈറ്റുകളും ഹൈ-വോള്‍ട്ടേജ് ഉപകരണങ്ങളും ഒഴിവാക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഇതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates