കുന്നംകുളത്ത് ആന ഇടഞ്ഞു/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി; പെട്ടിക്കട തകർത്തു

വിരണ്ടോടുന്നതിനിടെ ഒരു പെട്ടിക്കട ആന തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ആണ് ഇടഞ്ഞത്. ഉത്സവത്തിന് ശേഷം രാവിലെ ആനയെ ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. 

വിരണ്ടോടുന്നതിനിടെ റോഡരികിലുണ്ടായിരുന്ന ഒരു പെട്ടിക്കട ആന തകര്‍ത്തു. പുലര്‍ച്ചെ കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ഒന്നര കിലോമീറ്റര്‍ അകലെയാണ് ലോറി നിർത്തിയിട്ടിരുന്നത്. ഇവിടെയ്‌ക്ക് ആനയെ കൊണ്ടുപോകുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. അരമണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ച ആനയെ പിന്നീട് പാപ്പാന്മാരും കുന്നംകുളം എലിഫെന്റ് സ്‌ക്വാഡുമെത്തി തളച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT