പ്രതീകാത്മക ചിത്രം 
Kerala

തീറ്റയുമായി എത്തിയപ്പോൾ തുമ്പിക്കൈ കൊണ്ടു ചുറ്റി പിടിച്ചു; പാപ്പാന് ദാരുണാന്ത്യം

രിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദന്‍ എന്ന ആനയുടെ ആക്രമണത്തിലാണ് രണ്ടാം പാപ്പാനായ ജയ്മോൻ മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ മരിച്ചു. പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പന്റെ മകൻ ജയ്മോൻ (43) ആണ് മരിച്ചത്.  ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദന്‍ എന്ന ആനയുടെ ആക്രമണത്തിലാണ് രണ്ടാം പാപ്പാനായ ജയ്മോൻ മരിച്ചത്.

 ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്. തീറ്റയുമായി ജയ്മോൻ ആനക്ക് സമീപത്തെത്തിയപ്പോൾ തുമ്പിക്കൈ കൊണ്ടു ചുറ്റി പിടിക്കുകയായിരുന്നു.  തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജയ്മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും