തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു എഐ ഇമേജ്‌
Kerala

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ഞായറാഴ്ച രാത്രി അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാന്‍ നിര്‍ത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചു. പരുക്കേറ്റ പാപ്പാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകായിരുന്നു. ഇടഞ്ഞ ആന പിന്നിലേക്ക് ഓടി ദേവസ്വം ഓഫിസിന് സമീപത്തായി നിലയുറപ്പിച്ചു. ഇതോടെ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ഭക്തജനങ്ങള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ ക്ഷേത്ര ജീവനക്കാര്‍ ഇടപെട്ട് ഭക്തരെ പുറത്തിറക്കി ഗോപുര വാതിലുകള്‍ അടച്ചു.

കുറച്ചുസമയത്തിനുള്ളില്‍ ആനയെ തളച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന പറ ഉത്സവത്തിനുവേണ്ടിയും ചാമപ്പുഴ ഉണ്ണിക്കൃഷ്ണണനെയാണ് എഴുന്നള്ളിക്കാന്‍ തീരുമാനിച്ചിരുന്നത്.

Elephant runs amok at Thrippunithura Poornathrayeesa Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

320 കോടി രൂപയുടെ ഇടപാട്, ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യ

സമസ്തയില്‍ നിന്ന് വിട്ടു പോയവര്‍ തിരികെ വരണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

2026ല്‍ കോണ്‍ഗ്രസ് ജയിക്കില്ല, ലീഗ് ജയിക്കുമായിരിക്കും: രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT