പ്രതീകാത്മക ചിത്രം 
Kerala

പതിനൊന്നുവയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ചു: പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവ്

പത്തനംതിട്ട സ്വദേശികളായ അജി, കാമുകി സ്മിത എന്നിവര്‍ക്കെതിരെയാണ് ശിക്ഷവിധിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പതിനൊന്നുവയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവ്. പത്തനംതിട്ട സ്വദേശികളായ അജി, കാമുകി സ്മിത എന്നിവര്‍ക്കെതിരെയാണ് ശിക്ഷവിധിച്ചത്.

2017 ജൂണിലാണ് പതിനൊന്നുവയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ഐപിസി 376 പോക്‌സോ വകുപ്പ് ആറ് പ്രകാരം 20 വര്‍ഷം കഠിനതടവാണ് ഒന്നാം പ്രതിക്ക് ശിക്ഷ. 75,000 രൂപ പിഴയും നല്‍കണം. ബലാത്സംഗത്തിന് കൂട്ടുനിന്ന കേസില്‍ 20വര്‍ഷത്തെ തടവാണ് രണ്ടാം പ്രതിക്ക് വിധിച്ചത്. 25,000 രൂപ പിഴയും നല്‍കണം.

രണ്ടാം പ്രതിയുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ വീടിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ പ്രലോഭിപ്പിച്ച് എത്തിച്ച് ഒന്നാം പ്രതിക്ക് കാഴ്ചവെക്കാന്‍ കൂട്ടുനിന്നു എന്നാതാണ് രണ്ടാംപ്രതിക്കെതിരയെുള്ള കുറ്റം. കോന്നി പൊലീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും