ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്  വിഡിയോ സക്രീന്‍ ഷോട്ട്
Kerala

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. ഐസിയുവിലെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

യുവതി അവശതയില്‍ ആയതുകൊണ്ട് തന്നെ അപ്പോള്‍ ബഹളം വെക്കാന്‍ പോലും സാധിച്ചില്ല. പിന്നീട് രാത്രി ബന്ധുക്കള്‍ കാണാനെത്തിയപ്പോഴാണ് ഇവര്‍ കരഞ്ഞുകൊണ്ട് ഈ സംഭവങ്ങള്‍ വിവരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ അപ്പോള്‍ തന്നെ ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആര്‍എംഒയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് സൂപ്രണ്ടിന് സമര്‍പ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT