പികെ ശ്രീമതി, ഇഎന്‍ സുരേഷ് ബാബു 
Kerala

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

'നിര്‍ദാക്ഷ്യണം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കണ്ണൂര്‍: സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, പാര്‍ട്ടി നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി രംഗത്ത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റക്കാര്‍ എത്ര ഉയര്‍ന്ന പദവിയിലുള്ളവരായാലും കര്‍ശന നടപടിയെടുക്കുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്ന് ശ്രീമതി വ്യക്തമാക്കി. 'ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദാക്ഷ്യണം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ.' -ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിപിഎം അഭിഭാഷക സംഘടനാ ഭാരവാഹിയായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് ഇഎന്‍ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കപ്പെട്ട ഗൗരവകരമായ പരാതിയെത്തുടര്‍ന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. പകരം വി ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തി.

ലൈംഗികാതിക്രമം ഗൗരവമുള്ള ക്രിമിനല്‍ കുറ്റമാണെന്നും അതില്‍ പാര്‍ട്ടി നടപടിക്കപ്പുറം നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന നിയമനടപടികള്‍ തന്നെയാണ് വേണ്ടതെന്നും സിപിഎം നേതാവ് സുജ സൂസന്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍, സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വാര്‍ത്താ മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയരുമ്പോള്‍ നേതാക്കള്‍ക്കെതിരെ മുന്‍പും സിപിഎം സംഘടനാതലത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് 2018ല്‍ അന്നത്തെ ഷൊര്‍ണൂര്‍ എംഎല്‍എയായിരുന്ന പികെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തുകയും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടി പദവികളില്‍ നിന്ന് തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍, ഇത്തരം പരാതി ഉയര്‍ന്ന ഉടന്‍ പൊലീസിന് കൈമാറി നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി മടിക്കുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷവും വിവിധ മഹിളാ സംഘടനകളും ഉന്നയിക്കുന്നുണ്ട്.

'No Mercy for Harassers Regardless of Position': PK Sreemathy Responds to Allegations Against EN Suresh Babu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ