വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി 
Kerala

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോമീറ്റര്‍ നീളത്തില്‍ നാലുവരി പാതയാണ് പദ്ധതിയില്‍ നിര്‍മിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡിന് അനുമതി ലഭിക്കുന്നത്. ഇനി കേന്ദ്ര കാബിനറ്റിന്റെ കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കു നീക്കത്തില്‍ വന്‍ കുതിപ്പാകും.

റോഡിനായി ഭൂമി വിട്ടു നല്‍കുന്ന ഭൂഉടമകളുടെ നഷ്ടപരിഹാരത്തിനും ഇതോടെ വഴി തെളിയുകയാണ്. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോമീറ്റര്‍ നീളത്തില്‍ നാലുവരി പാതയാണ് പദ്ധതിയില്‍ നിര്‍മിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ദേശീയപാത ശൃംഖല, വ്യവസായലോജിസ്റ്റിക്‌സ് മേഖലകള്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടും.

8004.72 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി. 24 വില്ലേജുകളില്‍ക്കൂടിയാണ് ഔട്ടര്‍ റിങ് റോഡ് കടന്നുപോകുന്നത്. ഔട്ടര്‍ റിങ് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന വിഹിതമായ 3200 കോടി രൂപ അനുവദിച്ചിരുന്നു. 11 വില്ലേജുകളിലായി ഇതുവരെ 100 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇനി 13 വില്ലേജുകളില്‍നിന്ന് ഏകദേശം 200 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

Environmental clearance for Vizhinjam-Navaikulam Outer Ring Road project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ