കണ്ണൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ മുഖേന ജയരാജൻ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
വോട്ടെടുപ്പ് ദിവസമാണ് ഇ പി ജയരാജനെതിരെ ആരോപണവുമായി ശോഭ രംഗത്തെത്തിയത്. ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടു എന്നായിരുന്നു ആരോപണം.ആരോപണം ഇപി നിഷേധിച്ചെങ്കിലും വലിയ വിവാദങ്ങൾക്ക് കാരണമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പിന്നാലെ വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് ഇപി വക്കീൽ നോട്ടിസ് അയച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates