ഇപി ജയരാജന്‍  വിഡിയോ ദൃശ്യം
Kerala

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കും. പൊലീസിലായിരുന്നു പരാതിക്കാര്‍ പരാതി നല്‍കേണ്ടിയിരുന്നത്. കോടതിയല്ല പൊലീസ്. കോടതിക്ക് കാര്യങ്ങള്‍ പരിശോധിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു എന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും, കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

'സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഭീകരന്‍മാരുടെ രൂപത്തില്‍ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെയും ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം. കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കും. പൊലീസിലായിരുന്നു പരാതിക്കാര്‍ പരാതി നല്‍കേണ്ടിയിരുന്നത്. കോടതിയല്ല പൊലീസ്. കോടതിക്ക് കാര്യങ്ങള്‍ പരിശോധിക്കാം. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് അന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായത്'. ജയരാജന്‍ വ്യക്തമാക്കി.

കേസില്‍ പ്രതിയും പരാതിക്കാരനുമായിരുന്നില്ലെന്നും എന്നിട്ടും തന്റെ പേര് കോടതി എന്തുകൊണ്ടാണ് പരാമര്‍ശിച്ചതെന്ന് അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു. പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂവെന്നും ബാക്കി കാര്യങ്ങള്‍ വഴിയേ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സിപിഎം നേതാവ് ഇപി ജയരാജന്‍ ആക്രമിച്ചു എന്ന് ഫര്‍സീന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് കേസ് എഴുതിത്തള്ളി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ ഫര്‍സീന്‍ മജീദ് കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വലിയതുറ എസ്എച്ച്ഒയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്‍ഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍കെ നവീന്‍കുമാര്‍ എന്നിവര്‍ പ്രതിഷേധിക്കുകയായിരുന്നു. അന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇപി ജയരാജന്റെ പരാതിയില്‍ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ശബരീനാഥന്‍ എന്നിവരാണ് പ്രതികള്‍. എന്നാല്‍ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ഇപി ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ജയരാജനെതിരെയും കേസെടുത്തിരുന്നു.

EP JAYARAJAN REACTION ON INDIGO FLIGHT INCIDENT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'