പ്രതീകാത്മക ചിത്രം 
Kerala

എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി

വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സൗത്ത്- വേളാങ്കണ്ണി റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതുപ്രകാരം വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍ യാത്ര തിരിക്കുക. 

കോട്ടയം, കൊല്ലം, പുനലൂര്‍, മാനാമധുരൈ, നാഗപട്ടണം വഴി പിറ്റേന്ന് ( ഞായറാഴ്ച) പുലര്‍ച്ചെ 5.40 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളത്തേക്കുള്ള മടക്ക ട്രെയിന്‍ മാര്‍ച്ച് 05, 12, 18, 26 തീയതികളില്‍ സര്‍വീസ് നടത്തും. 

വൈകീട്ട് ആറരയ്ക്ക് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.40 ന് എറണാകുളത്ത് എത്തിച്ചേരും. ശനിയാഴ്ചകളില്‍ എറമാകുളത്തു നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി ട്രെയിന്‍ സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റെയില്‍വേ ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

പരിപ്പ് കറി ഫ്രിഡ്ജിൽ വെക്കുമ്പോൾ കട്ടയാകുന്നുവോ?കാരണം ഇതാണ്

ജര്‍മ്മനിയില്‍ 100 നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിക്കാം

'കറുപ്പിലെ അണ്ണന്റെ പെർഫോമൻസ് കണ്ടപ്പോൾ എനിക്ക് 'ബാഹുബലി' ഓർമ വന്നു; ചിലർക്ക് മാത്രമേ അതുണ്ടാകൂ'

SCROLL FOR NEXT