BJP flag  
Kerala

ഒരുമാസം മുന്‍പ് ഭാര്യ മുസ്ലീം ലീഗില്‍; പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍

മുപ്പത് വര്‍ഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു കഴിഞ്ഞ മാസം മുസ്ലിം ലീഗില്‍ ചേര്‍ന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന എന്‍ ചന്ദ്രബാബു ബിജെപിയില്‍ ചേര്‍ന്നു. ചന്ദ്രബാബുവിന്റെ ഭാര്യ, സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന സുജ ചന്ദ്രബാബു ഏതാനും ദിവസം മുന്‍പു പാര്‍ട്ടി വിട്ടു മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ദമ്പതികളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ കാരണം പാര്‍ട്ടിക്കു പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെന്നു സിപിഎം ഏരിയ, ജില്ലാ ഘടകങ്ങളില്‍ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണു ഇരുവരും വ്യത്യസ്ത പാര്‍ട്ടികളില്‍ അംഗങ്ങളായത്.

മുപ്പത് വര്‍ഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു കഴിഞ്ഞ മാസം മുസ്ലിം ലീഗില്‍ ചേര്‍ന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന സുജയുടെ മാറ്റം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവായ എന്‍. ചന്ദ്രബാബു ബിജെപിയില്‍ എത്തിയത്.

അതേസമയം, ഇരുവരും പാര്‍ട്ടി വിട്ടത് സിപിഎം നേതൃത്വം കാര്യമായി എടുത്തിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് നേടാനുള്ളതെല്ലാം നേടിയതിന് പിന്നാലെ ഇരുവരും മറുകണ്ടം ചാടിയതിന്റെ കാരണം ജനങ്ങള്‍ക്ക് അറിയാമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.

Ex-CPM Area Committee Member N Chandrababu Inducted into BJP at Anchal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും