സിബി 
Kerala

കുടുംബവഴക്കിനിടെ ഭാര്യാസഹോദരനു നേരെ വെടിയുതിർത്തു; വിമുക്തഭടൻ അറസ്റ്റിൽ 

തോക്കും തിരകളും പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഭാര്യാസഹോദരനു നേരെ വെടിയുതിർത്തെന്ന പരാതിയിൽ വിമുക്തഭടൻ അറസ്റ്റിൽ. മാവടി സ്വദേശി സിബി (48) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെത്തുടർന്ന് സിബി ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചു വെടിവയ്പ് നടത്തിയെന്നാണു പരാതി. ഇദ്ദേഹത്തിന്റെ തോക്കും തിരകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏതാനും മാസങ്ങളായി സിബിയും ഭാര്യയും തമ്മിൽ പിണങ്ങി കഴിയുകയാണ്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾക്ക് കാരണം ഭാര്യാസഹോദരനാണെന്ന് സിബി പറഞ്ഞതിനെത്തുടർന്നാണ് വഴക്കുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സിബി ഭാര്യാസഹോദരന്റെ വീട്ടിലെത്തി വെടിവച്ചെന്നാണു പരാതി. 
 
പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ലക്ഷ്യം തെറ്റിയ വെടിയുണ്ട മറ്റൊരു സ്ഥലത്തു പതിച്ചതായാണ് കണ്ടെത്തൽ. തോക്കും തിരകളും കണ്ടെത്തിയെങ്കിലും വെടിവയ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT