പി എസ് സി ചെയര്‍മാന്‍ ഡേ. എം ആര്‍ ബൈജു   ഫയല്‍
Kerala

പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ

ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബൈജുവിന് എസ്ഐടി നിർദേശം നൽകിയിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്. എന്നാൽ ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ ബൈജു അന്വേഷണസംഘത്തിന് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞമാസം അവസാനം ബൈജുവിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

നിയമവിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്റര്‍വ്യൂ നടപടികള്‍ നടത്തിയത് സുതാര്യമായാണെന്നുമാണ് ഡോ. ബൈജു ചോദ്യം ചെയ്യലിൽ എസ്ഐടിയോട് പറഞ്ഞത്. സംഭവിച്ചത് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തു നിന്നുണ്ടായ പിഴവാണ്. സാങ്കേതിക പിഴവ് തിരിച്ചറിയുന്നതിലും, ആ സമയത്തുതന്നെ കണ്ടെത്തുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. അറിഞ്ഞ ഉടന്‍ തന്നെ വീണ്ടും മൂല്യനിര്‍ണയം നടത്തുകയും, പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നും ഡോ. ബൈജു പറഞ്ഞു.

അതേസമയം, പിഎസ് സിയില്‍ പല കാര്യങ്ങളും തീരുമാനിക്കുന്നത് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള കോക്കസാണെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചെയര്‍മാനും ഒന്നോ രണ്ടോ അംഗങ്ങളും അടങ്ങിയ സംഘമാണ് പല പ്രധാന തീരുമാനങ്ങളും എടുക്കുന്നതെന്നാണ് ആക്ഷേപം. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ഡോ. ബൈജുവും പിഎസ് സി അം​ഗങ്ങളും ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനത്തെത്തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരായത്.

Exam Irregularity: Crime Branch to Question PSC Chairman Dr, M R Baiju Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പടയൊരുക്കം; ഇംപീച്ച്മെന്റ് പ്രമേയം

Today's Rashi Phalam November 10| മക്കളുടെ പഠനത്തിൽ പുരോഗതി, പുതിയ വാഹനം വാങ്ങും

ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കുഞ്ഞമ്പു കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും