ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കുഞ്ഞമ്പു കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും

Life imprisonment and fines for wife and relative in Kunjambu case
ജാനകി, രാജേഷ്
Edited By:
Updated on: 
1 min read

കാസര്‍കോട്: പിലിക്കോട് മടിവയലില്‍ പത്താനത്ത് കുഞ്ഞമ്പു(67)നെ വീട്ടിനുള്ളില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-II ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്.

പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, കേസില്‍ രണ്ടാം പ്രതിക്ക് സെക്ഷന്‍ 449 ഐപിസി പ്രകാരം 10 വര്‍ഷം അധിക തടവും 100,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ അനില്‍ എന്ന അനിമാമന്‍ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

2021 ജൂലൈ 21-ന് രാത്രി പത്തുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോവിഡ് ബാധയെത്തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായി ശാരീരിക അവശതകള്‍ അനുഭവിച്ചിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാള്‍ മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഇയാളെ പരിചരിച്ചുവന്നിരുന്ന ഭാര്യ ജാനകിക്ക് ഇതിലുണ്ടായ ബുദ്ധിമുട്ടുകളും ഭര്‍ത്താവുമായുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി.

ജാനകിയുടെ നിര്‍ദേശപ്രകാരം അവരുടെ സാന്നിധ്യത്തില്‍ രണ്ടാം പ്രതി രാജേഷും മൂന്നാം പ്രതി അനിലും ചേര്‍ന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് ക്രൈം നമ്പര്‍ 435/2021 കേസെടുത്ത് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അന്നത്തെ ചന്തേര സബ് ഇന്‍സ്‌പെക്ടറും നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറുമായ ശ്രീദാസ് എം.വി.യാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസിന്റെ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടറും നിലവില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ പി. നാരായണനാണ്.

വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ 10 തൊണ്ടിമുതലുകളും 58 രേഖകളും കോടതിയില്‍ ഹാജരാക്കുകയും 30 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ചന്ദ്രമോഹനന്‍ ജി. ഹാജരായി.

Life imprisonment and fines for wife and relative in Kunjambu case
‘മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണം’; വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവെച്ചു
Life imprisonment and fines for wife and relative in Kunjambu case
'നമ്മുടെ കുട്ടികള്‍ സ്വന്തം നാട്ടില്‍ പഠിച്ച് ലോകത്തോട് മത്സരിക്കുന്നതില്‍ എന്തിനാണ് അസഹിഷ്ണുത?, സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്'
Summary

Life imprisonment and fines for wife and relative in Kunjambu case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER