'നമ്മുടെ കുട്ടികള്‍ സ്വന്തം നാട്ടില്‍ പഠിച്ച് ലോകത്തോട് മത്സരിക്കുന്നതില്‍ എന്തിനാണ് അസഹിഷ്ണുത?, സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്'

Roji M John
Roji M John file
Edited By:
Updated on: 
2 min read

തിരുവനന്തപുരം: സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പുതിയ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. എന്തെല്ലാം കുപ്രചാരണങ്ങള്‍ നടത്തിയാലും, എത്രയേറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നാലും അക്കാദമിക സ്വയംഭരണവുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ നിലപാട്. വികസനവിരുദ്ധ ശാഠ്യങ്ങള്‍ക്ക് മുമ്പില്‍ കേരളത്തിന്റെ ഭാവി ബലികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'നമ്മുടെ മിടുക്കരായ കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്ന സാഹചര്യം ഒഴിവാക്കി സ്വന്തം നാട്ടില്‍ത്തന്നെ ലോകോത്തര പഠനാവസരം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുജിസി മാനദണ്ഡപ്രകാരം സ്വയംഭരണ കോളജുകള്‍ക്ക് കോഴ്സുകള്‍ തുടങ്ങാന്‍ സര്‍വകലാശാലയുടെ അനുമതി മാത്രം മതിയാകും. സര്‍ക്കാരിന്റെ പ്രത്യേകം അനുമതിപത്രം (എന്‍ഒസി) നിര്‍ബന്ധമാക്കുന്നത് ആവശ്യമില്ലാത്ത കാലതാമസത്തിനും അഴിമതിക്കും വഴിവെക്കുമെന്നും പുതിയ പരിഷ്‌കാരം വഴി മെറിറ്റോ സംവരണ തത്വങ്ങളോ ഫീസ് മാനദണ്ഡങ്ങളോ അട്ടിമറിക്കപ്പെടില്ലായെന്നും റോജി എം ജോണ്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കേരളം കണ്ട രാഷ്രീയ കാപട്യത്തിന്റെ പേരാണ് സിപിഎമ്മെന്നും അണികളുടെ മക്കള്‍ക്ക് തെരുവും ലാത്തിച്ചാര്‍ജും നേതാക്കളുടെ മക്കള്‍ക്ക് ആഡംബര വിദ്യാഭ്യാസവുമാണ് സിപിഎമ്മിന്റെ വിപ്ലവ പാരമ്പര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വയംഭരണ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമ്പോള്‍ എതിര്‍പ്പുമായി രംഗത്തുവരുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ. നമ്മുടെ കുട്ടികള്‍ സ്വന്തം നാട്ടില്‍ പഠിച്ച് ലോകത്തോട് മത്സരിക്കാന്‍ പ്രാപ്തരാകുന്നതില്‍ എന്തിനാണ് നിങ്ങള്‍ക്കിത്ര അസഹിഷ്ണുത? വികസനവിരുദ്ധ ശാഠ്യങ്ങള്‍ക്ക് കേരളത്തിന്റെ ഭാവി ബലികൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ഉറച്ച കാഴ്ചപ്പാടോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നമ്മുടെ മിടുക്കരായ കുട്ടികള്‍ പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും നാടുവിടുന്നതിന് പകരം സ്വന്തം മണ്ണില്‍ത്തന്നെ ലോകോത്തര നിലവാരത്തിലുള്ള അവസരങ്ങള്‍ ഒരുക്കുകയാണ് നമ്മള്‍ ലക്ഷ്യം വെക്കുന്നത് . എന്നാല്‍, ഈ പുരോഗമനപരമായ നീക്കത്തെ പതിവുപോലെ എതിര്‍ക്കുന്ന സിപിഎം ഇരട്ടത്താപ്പ് തുറന്നുകാട്ടാതെ വയ്യ. കാലത്തിനനുസരിച്ച് മാറാത്തത് പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ആയാലും അതിന്റെ നേതാക്കള്‍ ആയാലും ഔട്ട് ഡേറ്റഡ് ആണ്.

വിദ്യാഭ്യാസ രംഗത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കാപട്യത്തിന്റെ പേരാണ് സിപിഎം. 'സ്വാശ്രയം അറബിക്കടലില്‍' എന്ന് അലമുറയിട്ട് തെരുവില്‍ പാവപ്പെട്ട സാധാരണക്കാരുടെ മക്കളെക്കൊണ്ട് സമരം ചെയ്യിപ്പിച്ചവരാണവര്‍. കൂത്തുപറമ്പില്‍ അഞ്ച് ചെറുപ്പക്കാരെ വെടിയേറ്റ് മരിക്കാന്‍ വിട്ടുകൊടുത്തതും, രജനി ട ആനന്ദിന്റെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ബസുകള്‍ തല്ലിത്തകര്‍ത്ത് തെരുവുയുദ്ധം നയിച്ചതും ഇതേ ആള്‍ക്കാരാണ്. സാധാരണക്കാരന്റെ മക്കള്‍ തെരുവില്‍ ലാത്തിയടിയും പൊലീസിന്റെ കണ്ണീര്‍വാതകവും ഏറ്റുവാങ്ങുമ്പോള്‍, അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ഉന്നത നേതാക്കളുടെയും മക്കള്‍ സ്വദേശത്തും വിദേശത്തുമുള്ള വന്‍കിട സ്വാശ്രയ സ്ഥാപനങ്ങളിലും സ്വകാര്യ സര്‍വ്വകലാശാലകളിലും ലക്ഷങ്ങള്‍ മുടക്കി ഉന്നത വിദ്യാഭ്യാസം നേടുകയായിരുന്നു. അണികളുടെ മക്കള്‍ക്ക് തെരുവും ലാത്തിചാര്‍ജും ജയിലറയും രക്തസാക്ഷിത്വവും നേതാക്കളുടെ മക്കള്‍ക്ക് ആഡംബര വിദ്യാഭ്യാസവും നല്‍കിയതാണ് വിപ്ലവ പാരമ്പര്യം.

വിദേശ-സ്വകാര്യ മൂലധനം വരുന്നു എന്ന് ആരോപിച്ച് മുന്‍ നയതന്ത്രജ്ഞന്‍ ടിപി ശ്രീനിവാസനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കരണത്തടിച്ചതും ഇതേ കൂട്ടരാണ്. എന്നാല്‍ പിന്നീട് അധികാരം കിട്ടിയപ്പോള്‍ ഇവര്‍ തന്നെ വിദേശ-സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് ചുവപ്പുപരവതാനി വിരിച്ച് സ്വന്തം മുന്‍കാല സമരങ്ങളെ ഒന്നാകെ പരിഹസിച്ചു. പതിറ്റാണ്ടുകളോളം നമ്മുടെ കുട്ടികളുടെ ഭാവി തല്ലിക്കെടുത്തി, ഒടുവില്‍ അധികാരത്തില്‍ വന്നപ്പോള്‍ തങ്ങള്‍ എതിര്‍ത്തതെല്ലാം സ്വാഗതം ചെയ്യുകയും വീണ്ടും പ്രതിപക്ഷത്താകുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെയോ മുരട്ടത്താപ്പിന്റെയോ ചരിത്രമാണ് ഇവരുടേത്.

സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ളയ്‌ക്കെതിരെ നിയമനിര്‍മ്മാണം നടത്തി ഫീസ് കുറയ്ക്കുകയും മെറിറ്റ് സംരക്ഷിക്കുകയും ചെയ്യും എന്ന് വാഗ്ദാനം നല്‍കി 2006ല്‍ അധികാരത്തില്‍ വന്ന ഢട അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന് മനേജ്‌മെന്റുകള്‍ക്ക് തോന്നുംപടി ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അവസരമൊരുക്കിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ഇപ്പോഴത്തെ ദേശീയ സെക്രട്ടറിയും , കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ സ്വകാര്യ സര്‍വ്വകലാശാല ബില്ല് അവതരിപ്പിച്ച പാരമ്പര്യമുള്ള മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കാനുള്ള മാന്യത എങ്കിലും കാണിക്കണം.

എന്തെല്ലാം കുപ്രചാരണങ്ങള്‍ നടത്തിയാലും, എത്രയേറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നാലും അക്കാദമിക സ്വയംഭരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ നിലപാട്. അത് കേവലവാശിയല്ല. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നമ്മുടെ കുട്ടികളെ നമ്മുടെ നാട്ടില്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നയപരമായ തീരുമാനമാണ്. മെറിറ്റോ, സംവരണമോ, ഫീസുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളോ അട്ടിമറിക്കപ്പെടാതെ നൂറുശതമാനവും നീതിയുക്തമായി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കും.

Roji M John
'മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളില്‍, ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ'
Roji M John
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി
Roji M John
ഒരുമുറിയില്‍ താമസിച്ചാലും ഒരുമിച്ച് മദ്യപിച്ചാലും ബലാത്സംഗമാകുമോ?; മുന്‍കൂര്‍ ജാമ്യം തേടി ജോണ്‍സണ്‍
Summary

Roji M John on higher education self financing courses noc removal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER