പ്രതീകാത്മക ചിത്രം  Pinterest
Kerala

ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ കണ്ട ഫെയര്‍നെസ് ക്രീം വാങ്ങി; മലപ്പുറത്ത് 17കാരിക്ക് വൃക്കരോഗം, പരാതി

ക്രീം വാങ്ങിയത് ഇന്‍ഫ്‌ളുവന്‍സറുടെ പരസ്യം കണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

മലപ്പുറം: ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ പരസ്യം കണ്ട് ഓണ്‍ലൈനായി ക്രീം വാങ്ങിയ അരീക്കോട് സ്വദേശിനിയാണ് വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വരികയായിരുന്നു.

കാലുകളില്‍ നീര്, നടക്കാനും പടികള്‍ കയറാനുമുള്ള ബുദ്ധിമുട്ട്, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍ ഗുരുതര വൃക്കരോഗമാണെന്ന് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെര്‍ക്കുറിയുടെ അളവ് അപകടകരമാംവിധം ഉയര്‍ന്ന നിലയിലാണെന്ന് കണ്ടെത്തിയതായി നെഫ്രോളജിസ്റ്റ് ഡോ. ഗൗരി എസ് അറിയിച്ചു. 'മെര്‍ക്കുറി വൃക്കകളുടെ അരിപ്പകളെ ഗുരുതരമായി നശിപ്പിക്കും, ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേയ്ക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ വൃക്കരോഗമായ 'മെംബ്രാനസ് നെഫ്രോപതി' ആണ് പെണ്‍കുട്ടിക്ക് ബാധിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

അംഗീകൃത ലാബില്‍ നടത്തിയ പരിശോധനയില്‍ ക്രീമില്‍ 12,500 PPM അളവില്‍ മെര്‍ക്കുറി കണ്ടെത്തി. അനുവദനീയമായ പരിധി 1 PPMല്‍ താഴെ മാത്രമാണ്. ഫെയര്‍നെസ് ക്രീമുകളിലൂടെ പെട്ടെന്നുള്ള ഫലമോ നിറമോ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളില്‍ വീഴരുതെന്ന് ഡോ. ഗൗരി മുന്നറിയിപ്പ് നല്‍കി. ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത്തരം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതിനു പകരം ചര്‍മ്മരോഗ വിദഗ്ദനെ കണ്ട് ശരിയായ ചികിത്സ തേടണമെന്നും അവര്‍ നിര്‍ദേശിച്ചു. ചികിത്സയിലുള്ള പെണ്‍കുട്ടി വിദഗ്ദ ചികിത്സയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ ക്രീം കമ്പനി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.

Excessive mercury in fairness cream; complaint alleges kidney disease in a 17-year-old girl from Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ ദിനം കൊണ്ട് 5100 ജീവനക്കാര്‍ കോടിപതികള്‍, ജാക്ക്‌പോട്ട് സമ്മാനിച്ച് ആന്ത്രോപിക്; ചരിത്രം കുറിച്ച് ഐപിഒ

ഇനിയും അപേക്ഷിച്ചില്ലേ? കൊച്ചിൻ ദേവസ്വം ബോർഡ് കോളജുകളിൽ 22 ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത

‘ഹനുമാൻ 2 ദ് റൈസ് ഓഫ് വാനരാസ്’ പ്രഖ്യാപിച്ചു; നായകനായി പഞ്ച വൈഷ്ണവ് തേജ്

അപ്‌സൈഡ്- ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി; പള്‍സര്‍ ആര്‍എസ് 200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വീണ്ടും സജീവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ ആവശ്യം 280 കോടി രൂപ