M Liju  
Kerala

'എക്സൈസ് കമ്മീഷണറുടെ നടപടികൾ ദുരൂഹം , ബാറുകളുടെ അനുമതി സർക്കാരിനെ അറിയിക്കണമായിരുന്നു'; മന്ത്രി എം ലിജു

മുൻ മന്ത്രി എം. രാജേഷിനെതിരെയും രൂക്ഷ വിമർശനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിൻറെ നടപടികൾ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മന്ത്രി എം ലിജു. ബാറുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിനെ അറിയിക്കണമായിരുന്നുവെന്നും മന്ത്രി നിലപാട് വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകിയ വിവാദത്തിൽ ഈ ലൈസൻസ് റദ്ദാക്കുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണർ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. സർക്കാർ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങൾ താഴെത്തട്ടിൽ തീരുമാനിക്കാനുള്ള അധികാരം നൽകിയത് മുൻ ഇടതു സർക്കാരാണ്..മുൻ സർക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള പഴുതുകൾ ഉപയോഗിച്ച് 428 വൈൻ പാർലറുകളാണ് ബാറുകളായി മാറിയത്. കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയറിയാതെ തീരുമാനങ്ങളൊന്നും ഉണ്ടാകരുത്. വിവാദ തീരുമാനങ്ങള്ക്കു പിന്നിൽ എൽഡിഎഫ് പ്രേതബാധയുള്ളവരാണെന്നും ലിജു കുറ്റപ്പെടുത്തി.

സർക്കാരോ മന്ത്രിയോ അറിയാതെ തീരുമാനം എടുക്കാനുള്ള അവകാശം നിലവിലെ വ്യവസ്ഥിയിലുണ്ട്. ഇതുമാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എഫ്.എൽ-7 ലൈസൻസ് നൽകാൻ കമ്മീഷണർക്ക് നിയമപരമായ അധികാരമുണ്ട്, അങ്ങനെയാകാം ലൈസൻസ് നൽകിയത്. എന്നാൽ പുതിയ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം മാത്രം ഇത്തരം അപേക്ഷകളിൽ തീരുമാനം മതിയെന്ന് അറിയിച്ചിരുന്നു. ഇതുമറികടന്നാണ് തീരുമാനമുണ്ടായത്. ഇക്കാര്യത്തിൽ കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കമ്മീഷണറെ മാറ്റുന്നത് സർക്കാർ നയപരമായ കാര്യമാണെന്നും അതിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും വ്യക്തമാക്കിയ മന്ത്രി, നെടുമ്പാശ്ശേരിയിലെ വിവാദ ബാർ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

മുൻ എക്സൈസ് മന്ത്രി എം. രാജേഷിന്റെയും എൽഡിഎഫ് സർക്കാരിന്റെയും മദ്യനയത്തിനെതിരെയും മന്ത്രി എം. ലിജു രൂക്ഷ വിമർശനം ഉന്നയിച്ചു. "ഇത്തരമൊരു സംവിധാനം ഉണ്ടാക്കിയ എം. രാജേഷിനോടും ഇടതുസർക്കാരിനോടും എനിക്ക് അതൃപ്തിയുണ്ട്. ഈ രാജ്യത്ത് മദ്യം ഒഴുകുമ്പോൾ രാജേഷ് തൃപ്തനായിരുന്നു. എൽഡിഎഫ് സൃഷ്ടിച്ച ഈ വ്യവസ്ഥിതിയോടുള്ള എന്റെ അതൃപ്തി നടപടികളിലൂടെയാണ് പ്രകടിപ്പിക്കുന്നത്. രാജേഷിന് ഇത് മനസിലാക്കാൻ പ്രയാസമായിരിക്കും," മന്ത്രി വ്യക്തമാക്കി. മന്ത്രിയോ കമ്മീഷണറോ ആരെന്നതല്ല, കൃത്യമായ ഒരു വ്യവസ്ഥയും നടപടിക്രമവും ഉണ്ടാകുകയാണ് പ്രധാനമെന്നും ഇത് നടപ്പിലാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ലിജു പറഞ്ഞു.

Reiterating his firm stance, Kerala Excise Minister M. Liju announced that he will formally request the Chief Minister to transfer Excise Commissioner Sambasiva Rao over unauthorized bar license approvals, including those at the Nedumbassery airport domestic lounge,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാമറ കട്ട് ചെയ്തിട്ട് ഞാനവിടെയിരുന്ന് കരഞ്ഞു, മോഹൻലാൽ എന്താണെന്ന് ഇപ്പോഴും മോഹൻലാലിന് അറിയില്ല'; ഛായാ​ഗ്രാഹകൻ എസ് കുമാർ

യുഎസ്ബി പോര്‍ട്ടുകള്‍ പല നിറങ്ങളില്‍ കൊടുക്കുന്നത് എന്തിന്? കാര്യമുണ്ട്

മത്സരത്തിനിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

'ജോസഫി'ന്റെ ഹിന്ദി റീമേക്കിന് നിയമക്കുരുക്ക്; 'സൂര്യ'ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി

ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്