Seeram Sambasiva Rao IAS 
Kerala

മന്ത്രി അറിയാതെ ബാറിന് ലൈസന്‍സ്; എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

അഡീഷണല്‍ കമ്മീഷണര്‍ക്കാണ് താല്‍ക്കാലിക ചുമതല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി. അഡീഷണല്‍ കമ്മീഷണര്‍ക്കാണ് താല്‍ക്കാലിക ചുമതല. എക്‌സൈസ് മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെയാണ് മാറ്റം. മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു. ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്‌മെന്റ് ഡിപ്പാർട്‌മെന്റ് സ്‌പെഷൽ സെക്രട്ടറിയായാണ് സാംബശിവ റാവുവിന് പുതിയ നിയമനം നൽകിയിട്ടുള്ളത്.

കമ്മീഷണറുടെ നടപടികള്‍ ദുരൂഹവും എക്‌സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റാന്‍ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ രണ്ട് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമെന്നായിരുന്നു എക്‌സൈസ് കമ്മിഷണറുടെ വിശദീകരണം. എഫ്എല്‍ സെവന്‍ ലൈസന്‍സ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നുമായിരുന്നു നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചത്

വിവാദങ്ങള്‍ക്ക് പിന്നാലെ എക്‌സൈസ് മന്ത്രിക്ക് എക്‌സൈസ് കമ്മിഷണര്‍ സാംബശിവ റാവു വിശദീകരണം നല്‍കിയിരുന്നു. ഇതുവരെ നിയമപരമായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുമതിയില്‍ സര്‍ക്കാരിലേക്ക് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രിക്ക് നല്‍കിയ വിശദീകരണത്തിലുണ്ട്.

Excise Commissioner seeram Sambasiva Rao transferred

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം

'ഷാരുഖ് ഖാൻ ജിഹാദി! ദീപികയെ കരുവാക്കുന്നു, ആ സീൻ ഒഴിവാക്കിയില്ലെങ്കിൽ ബഹിഷ്കരിക്കും'; 'കിങ്ങി'നെതിരെ ബിജെപി

ഗുരുതര രോഗിയെങ്കിൽ എങ്ങനെ വിദേശത്ത് ജോലി ചെയ്യും? ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ തച്ചങ്കരിയോട് ഹൈക്കോടതി

'ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചു'; മുൻ കെകെആർ താരത്തിന് വിലക്ക്

'ഞാനുള്ളപ്പോഴാണ് തീപിടിച്ചതെങ്കില്‍ എന്തൊക്കെ കഥകള്‍ ഉണ്ടാക്കുമായിരുന്നു?; പഴയ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കിടന്നത്?'