സാംബശിവ റാവു, എം ലിജു 
Kerala

'സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തി'; സീറാം സാംബശിവ റാവുവിനെതിരേ മന്ത്രിക്ക് പരാതി

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്ന ചുമതലയുള്ള ഇന്‍സ്പെക്ടറാണ് ആരോണ്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: എക്സൈസ് കമ്മിഷണറായിരിക്കേ വി സീറാം സാംബശിവ റാവു സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ ആരോണ്‍ കോശി വര്‍ഗീസ് ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം ലിജുവിന് പരാതി നല്‍കി.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്ന ചുമതലയുള്ള ഇന്‍സ്പെക്ടറാണ് ആരോണ്‍. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മൂന്നാംതീയതി പട്ടിക തയ്യാറാക്കുകയും നാലാം തീയതി അത് അസിസ്റ്റന്റ് എക്സെസ് കമ്മിഷണര്‍ ഉത്തരവായി പുറത്തിറക്കുകയും ചെയ്തു.

എന്നാല്‍, ആറാം തീയതി രാവിലെ ആരോണിനെയും ചുമതലക്കാരനായ സെക്ഷന്‍ സൂപ്രണ്ടിനെയും സീറാം തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും താന്‍ ഈ പട്ടിക കണ്ടിട്ടില്ലല്ലോ എന്നും എങ്ങനെയാണിത് തയ്യാറാക്കിയതെന്നും ചോദിച്ച് ശകാരിച്ചെന്ന് പരാതിയില്‍ പറയുന്നു. ശേഷം ഈ പട്ടിക, എക്സൈസ് അസോസിയേഷനും മന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് തയ്യാറാക്കിയത് എന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോണിന്റെ ആരോപണം.

Excise Inspector Aaron Koshy Varghese filed a complaint against S. Seeram Sambasiva Rao

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്; കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

കൊളസ്ട്രോൾ കുറയ്ക്കും, പക്ഷേ അപകടവുമുണ്ട്; റെഡ് യീസ്റ്റ് റൈസിനെക്കുറിച്ച് അറിയാം...

'ഞാന്‍ കണ്ട പ്രേതം ഇട്ടിരുന്നത് വെള്ള സാരിയല്ല, ജുബ്ബയും ജീന്‍സും, മരിച്ചിട്ട് മൂന്ന് മാസം'; അനുഭവം പങ്കിട്ട് ലെന

1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നു