കണ്ണൂരിൽ സ്‌ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചപ്പോൾ  സ്ക്രീൻഷോട്ട്
Kerala

കണ്ണൂരില്‍ നടുറോഡില്‍ സ്‌ഫോടനം; രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു, പരിഭ്രാന്തി

പാട്യം പത്തായക്കുന്നില്‍ സ്‌ഫോടനം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാട്യം പത്തായക്കുന്നില്‍ സ്‌ഫോടനം. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. വലിയ ശബ്ദത്തോടെ നടുറോഡിലാണ് ബോംബ് പൊട്ടിയത്. ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അല്ലെങ്കില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൈയില്‍ നിന്ന് ബോംബ് റോഡില്‍ വീണ് പൊട്ടിയതാകാം എന്നും പൊലീസ് സംശയിക്കുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വീടുകളുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്. സംഭവത്തിന് പിന്നാലെ കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Explosion in the middle of the road in Kannur; Windows of two houses shattered, causing panic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT