Explosives found in onion lorry in Malappuram 
Kerala

മലപ്പുറത്ത് ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു, അന്വേഷണം

ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് ചെമ്മാട് നിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ രാത്രിയാണ് സംഭവം. ഹോളോബ്രിക്‌സ് നിര്‍മ്മിക്കുന്ന കേന്ദ്രത്തിലാണ് ഉള്ളിലോറി എത്തിയത്. മറ്റൊരു ലോറിയിലേക്ക് സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്. കാറില്‍ ആളുകള്‍ എത്തിയായിരുന്നു സാധനങ്ങള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയതോടെ ലോറി ഡ്രൈവറും കാറില്‍ എത്തിയവരും കടന്നുകളഞ്ഞു.

ലോറിയുടെ ഒരുവശത്ത് ഉള്ളി ചാക്കുകളും മറുവശത്ത് ബോക്‌സുകളില്‍ സ്‌ഫോടക വസ്തുക്കളുമായിരുന്നു. രാവിലെ പരിശോധന നടത്തിയപ്പോഴാണ് ബോക്‌സുകളില്‍ സ്‌ഫോടക വസ്തുക്കളാണ് എന്ന് കണ്ടെത്തിയത്. ക്വാറിയിലേക്കോ മറ്റോ കൊണ്ടുവന്നതാകാം ഈ സ്‌ഫോടക വസ്തുക്കള്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനധികൃതമായി കടത്തിയതാകാം എന്നും സംശയിക്കുന്നു. ലോറി ഡ്രൈവറയെും കാറില്‍ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബോക്‌സിലുള്ള സ്‌ഫോടക വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറയുന്നു.

Explosives found in onion lorry in Malappuram; gelatin stick and detonator wire seized, investigation underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തില്‍ സിപിഎം - ബിജെപി കൂട്ടുകെട്ട്'; ഡീല്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി രാഹുല്‍ ഗാന്ധി

രാമനവമി ഇന്ന്, പ്രത്യേകതകള്‍ എന്തെല്ലാം?; എങ്ങനെ ആചരിക്കാം?

ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്, ജാഗ്രത

നീരവ് മോദിക്ക് തിരിച്ചടി, ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജിയില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

Today's Rashi Phalam March 26, 2026: സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക, ചില കാര്യങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവപ്പെടാം

SCROLL FOR NEXT