K Balakrishnan 
Kerala

എക്‌സ്പ്രസ് പത്രാധിപര്‍, കെ ബാലൃഷ്ണന്‍ അന്തരിച്ചു

എക്‌സ്പ്രസ് പത്രം 1944 ല്‍ ബാലകൃഷ്ണന്റെ പിതാവ് കെ കൃഷ്ണനാണ് സ്ഥാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഉടമയും മുഖ്യപത്രാധിപരുമായിരുന്ന കെ ബാലകൃഷ്ണന്‍ അന്തരിച്ചു. 87 വയസായിരുന്നു. മൃതദേഹം ഷൊര്‍ണ്ണൂര്‍ റോഡ് കൊരണ്ടാട്ടില്‍ ലൈനിലെ മുരുക നിവാസില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് 6ന് പൂങ്കുന്നം ബ്രാഹ്മണസഭ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കേരളത്തിലെ മാധ്യമ രംഗത്ത് മായാത്ത മുദ്രപതിപ്പിച്ച എക്‌സ്പ്രസ് പത്രം 1944 ല്‍ ബാലകൃഷ്ണന്റെ പിതാവ് കെ കൃഷ്ണനാണ് സ്ഥാപിച്ചത്. ബാലാജി എന്ന പേരില്‍ സിനിമ നിരൂപകനായി പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന കെ ബാലകൃഷ്ണന്‍ 1970 നവംബറില്‍ പിതാവിന്റെ മരണ ശേഷമാണ് മുഖ്യപത്രാധിപരായത്.

ധനലക്ഷ്മി ബാങ്ക്, അംബാള്‍ ചിട്ടീസ് എന്നിവയുടെ ഡയറക്ടറായിരുന്നു. നൃത്ത കലാ പരിശീലനത്തിനായി കെ കൃഷ്ണന്‍ സ്ഥാപിച്ച നടന നികേതനത്തിനും നേതൃത്വം നല്‍കിയുന്നു. 1993ല്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി എക്‌സ്പ്രസ് ഏറ്റെടുത്തിന് ശേഷമാണ് പത്രാധിപരുടെ ചുമതല ഒഴിഞ്ഞത്.

ചന്ദ്രയാണ് ഭാര്യ. ബം​ഗളൂരുവില്‍ ടൈംസ്ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായ കൃഷ്ണന്‍, വിദ്യ എന്നിവര്‍ മക്കളും കാലിഫോര്‍ണിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കുമാര്‍ മരുമകനുമാണ്.

Express editor K Balakrishnan passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗവര്‍ണറെ കണ്ട് വിഡി സതീശന്‍; പൂര്‍ണ മന്ത്രിസഭാ സത്യപ്രതിജ്ഞ തിങ്കളാഴ്ച; വിജയ്‌യ്ക്കും ക്ഷണം; ദേശീയ നേതാക്കള്‍ എത്തും

VD Satheesan Cabinet Live: സഭയിൽ സതീശനെ നേരിടാൻ പിണറായി

'പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്തത്'; തൊടുപുഴയിലെ പ്രകോപന പ്രകടനം; ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

32 തുടര്‍ ജയങ്ങള്‍! ജോക്കോവിചിന്റെ മാസ്റ്റേഴ്സ് റെക്കോര്‍ഡ് തകര്‍ത്ത് യാന്നിക് സിന്നര്‍

ഞെട്ടി ലോക ചാംപ്യന്‍! നിഖാത് സരീന് ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകള്‍ നഷ്ടം; യോ​ഗ്യതാ പോരിൽ വമ്പൻ തോൽവി

SCROLL FOR NEXT