വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ്‌  
Kerala

FACT CHECK: കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് മാസം എത്ര രൂപ കിട്ടും?; വാടക അലവന്‍സ് ഉണ്ടോ?

' എംഎല്‍എ ഓഫീസിന് 25,000 രൂപ വാടക അലവന്‍സ് ഉണ്ട്' എന്നതാണ് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ചര്‍ച്ചയാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന്റെ ഓഫീസ് വാടകയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍, കേരളത്തിലെ എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയാകുന്നു. ' എംഎല്‍എ ഓഫീസിന് 25,000 രൂപ വാടക അലവന്‍സ് ഉണ്ട്' എന്നതാണ് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ചര്‍ച്ചയാകുന്നത്.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്നത് കേരളത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2025ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംഎല്‍എമാര്‍ക്ക് ശമ്പളവും ആനുകൂല്യവും ഉള്‍പ്പടെ ഒരുമാസം 70,000 രൂപയാണ് ലഭിക്കുന്നത്.

എംഎല്‍എമാരുടെ പ്രതിമാസവരുമാനത്തിന്റെ ഘടന

ഫിക്‌സഡ് അലവന്‍സ്: 2,000രൂപ

മണ്ഡലം അലവന്‍സ് : 25,000രൂപ

യാത്രാ അലവന്‍സ് : 20,000രൂപ

ടെലഫോണ്‍ അലവന്‍സ്: 11,000രൂപ

ഇന്‍ഫോര്‍മേഷന്‍ അലവന്‍സ്: 4,000രൂപ

മറ്റ് ചെലവുകള്‍: 8,000രൂപ

ആകെ: 70,000 രൂപ

കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ എംഎല്‍എമാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പ്രത്യേകമായി ഒരു വാടക അലവന്‍സ് ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന മറ്റ് സൗകര്യങ്ങള്‍ ഇവയാണ്

താമസ സൗകര്യം: നിയമസഭാംഗങ്ങള്‍ക്ക് തിരുവനന്തപുരത്തെ നിയമസഭാ ഹോസ്റ്റലില്‍ (MLA Hostel) നിശ്ചയിച്ചിട്ടുള്ള വാടക നല്‍കി താമസിക്കാവുന്നതാണ്.

ഹൗസിംഗ് ലോണ്‍: സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി കുറഞ്ഞ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ ഭവന വായ്പാ (House Building Advance) ആനുകൂല്യം ഇവര്‍ക്ക് ലഭ്യമാണ്.

Fact check: Office allowance and rent payments of Kerala MLA's

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും; വിജ്ഞാപനം ഒരുമാസത്തിനുള്ളില്‍

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളന്‍പ്പന്നിയുടെ മുള്ളും; പാകം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍

SCROLL FOR NEXT