KC Venugopal  
Kerala

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം

സിപിഎം ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്നയാരുന്നു കെസി വേണുഗോപാലിന്റെ ആരോപണം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : സിപിഎമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സിപിഎമ്മിനെയും ജനമധ്യത്തില്‍ അവഹേളിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ലക്ഷ്യമിട്ട് നടത്തിയ വ്യാജ പ്രസ്താവനകള്‍ പിന്‍വലിച്ച് നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് നോട്ടീസ് അയച്ചത്. സിപിഎം ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്നയാരുന്നു കെസി വേണുഗോപാലിന്റെ ആരോപണം.

ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കെ മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് വേണുഗോപാല്‍ ശ്രമിക്കുന്നത്. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്നായിരുന്നു ഏപ്രില്‍ രണ്ടിന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വേണുഗോപാല്‍ നടത്തിയ വ്യാജാരോപണം. കല്ല്യാശേരിയിലെ വോട്ടുകള്‍ പയ്യന്നൂരില്‍ ചേര്‍ത്ത് ഇരട്ടവോട്ടുണ്ടാക്കി കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണിതെന്നുമുള്ള കള്ളപ്രചാരണമാണ് അദ്ദേഹം നടത്തിയത്.

പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിനെതിരെ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും വൈകാരികമായി വ്രണപ്പെടുത്താനാണെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫിന് പിന്നില്‍ നാടാകെ അണിനിരക്കുന്നതില്‍ വിറളിപൂണ്ടാണ് രാഷ്ട്രീയ വൈരാഗ്യത്തോടെ ഇത്തരം നുണക്കഥകള്‍ പടച്ചുവിടുന്നത്. മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ ഈ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടിയന്തരമായി പിന്‍വലിച്ച് അതേ പ്രാധാന്യത്തോടെ തന്നെ പരസ്യമായി ഖേദപ്രകടനം നടത്തണം. അല്ലാത്തപക്ഷം സിവില്‍ - ക്രിമിനല്‍ നടപടികളുമായി കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Fake Aadhaar card allegation; CPM sends lawyer's notice to KC Venugopal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി ബിജെപി വനിതാ നേതാവ്

'എന്നെ നന്നാക്കാന്‍ സഹായിക്കണം, ഉള്ളില്‍ നല്ല ഭയമുണ്ട്; നന്ദി പറയുന്ന കൂടെ ഞാന്‍ കരഞ്ഞുപോയി...'

'എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസില്‍ റെഡിയാണ്'; വികാരഭരിതനായി ടൊവിനോ തോമസ്

4 ഓവര്‍ 9 റണ്‍സ് 2 വിക്കറ്റ്! വീണ്ടും വീണ്ടും പറയുന്നു... 'ഷമി ഹീറോയാട ഹീറോ'...

SCROLL FOR NEXT