ലിയോണ്‍  
Kerala

വ്യാജ ജോലി വാഗ്ദാനം; യുവതികളെ കംബോഡിയയിലേക്ക് കടത്തി, കൊല്ലം സ്വദേശി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനധികൃതമായി വിദേശത്തേക്ക് കടത്തുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം ശക്തികുളങ്ങര നന്മ നഗര്‍ ജബനീല്‍ വീട്ടില്‍ ലിയോണ്‍ ജേക്കബിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ വഞ്ചിച്ചതിന് പുറമെ, നാട്ടിലേക്ക് മടങ്ങാന്‍ യുവതികളില്‍നിന്ന് ഇയാള്‍ പണം ഈടാക്കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാസേന തടഞ്ഞുവെച്ച് കൈനടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്പലപ്പുഴ ഡിവൈഎസ്പി കെ എന്‍ രാജേഷിന്റെ നിര്‍ദേശപ്രകാരം കൈനടി ഇന്‍സ്‌പെക്ടര്‍ ശ്യാംജിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അംശു, സജിമോന്‍, ഹനീഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ്, രജീഷ് എന്നിവരടങ്ങിയ സംഘമാണ് നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Fake job offer; Young women smuggled to Cambodia, Kollam native arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

റെഡ് അലര്‍ട്ട്: കാസര്‍കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'പ്ലെയിങ് ഇലവനെ' കാവ്യ മാരൻ തീരുമാനിക്കും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇം​ഗ്ലണ്ട് താരം

400 കിലോമീറ്റര്‍ സഞ്ചരിച്ച് ആക്രമണം; ഇന്ത്യയ്ക്ക് കവചമൊരുക്കുന്ന എസ് 400 മിസൈലുകള്‍; പാക്കിസ്ഥാന് ആശങ്കയെന്തിന് ?

മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലാണോ? ദിവസവും പാലിക്കേണ്ട ഹെയർ കെയർ ദിനചര്യ

SCROLL FOR NEXT