പ്രതീകാത്മക ചിത്രം 
Kerala

പിചാശു ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചു, മന്ത്രവാദത്തിന്റെ മറവില്‍ 13 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റണം എന്ന ആവശ്യവുമായി വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താന്‍ (60) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശി
യായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ മറവില്‍ ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് നിരവധി പരാതികള്‍ മുന്‍പും ഉണ്ട്. 

കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റണം എന്ന ആവശ്യവുമായി വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആലിക്കുട്ടി പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കലിന്റെ മറവിലായിരുന്നു പീഡനം. കര്‍മ്മങ്ങള്‍ക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടിലേക്കും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

SCROLL FOR NEXT