കാറിന് തീപിടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

നിര്‍ത്തിയ ഉടന്‍ കാറിന് തീപിടിച്ചു; പിഞ്ചുകുട്ടികള്‍ അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

നിര്‍ത്തിയ ഉടന്‍ കാറില്‍ നിന്ന് തീ പടര്‍ന്ന് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിര്‍ത്തിയ ഉടന്‍ കാറില്‍ നിന്ന് തീ പടര്‍ന്ന് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിച്ചത് കൊണ്ടാണ് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്. ആളിപ്പടര്‍ന്ന തീയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി പിന്‍ സീറ്റില്‍ ഉണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് മുന്‍വശത്ത് നിന്ന് തീ ഉയര്‍ന്നത്. ഇതിനോടകം തന്നെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ പുറത്ത് എത്തിയിരുന്നു. മുന്നില്‍ വലതുവശത്ത് എന്‍ജിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. വാഹനത്തിന് തീപിടിക്കുമ്പോള്‍ സാധാരണയായി ആദ്യം പുകയാണ് ഉയരാറ്. എന്നാല്‍ പുക ഉയരുന്നതിന് മുന്‍പ് തന്നെ കാറിന്റെ ഒരു വശത്ത് നിന്ന് തീ ഉയരുകയായിരുന്നു.

ഇത് കണ്ട് പെട്ടെന്ന് തന്നെ സീറ്റ് ബെല്‍റ്റ് ഊരി ഡ്രൈവര്‍ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ട് അത്യാഹിതം സംഭവിച്ചില്ല. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. തലശേരിയിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT