സ്റ്റാന്‍ലി 
Kerala

കുടുംബ പ്രശ്‌നം: സിപിഎം പ്രാദേശിക നേതാവ് തൂങ്ങി മരിച്ച നിലയില്‍

ആത്മഹത്യക്കുറിപ്പും മെഡിക്കല്‍ കോളജ് പൊലീസ് മുറിയില്‍ നിന്നും കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാന്‍ലിയെയാണ് മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പും മെഡിക്കല്‍ കോളജ് പൊലീസ് മുറിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ നിന്നും സ്റ്റാന്‍ലി ഇറങ്ങിയത്. അന്നേ ദിവസം വൈകുന്നേരം ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ട്.

സ്റ്റാന്‍ലിയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Family problem: CPM local leader found hanging

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി