പ്രതീകാത്മക ചിത്രം 
Kerala

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞശേഷം സ്ഥലം വിട്ടു

കൊലപാതകം നടത്തിയ ശേഷം ബാബു അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞശേഷം സ്ഥലം വിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പിറവം മുളക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണ് മരിച്ചത്. ഭര്‍ത്താവ് ബാബുവിനെ (59) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊലപാതകം നടത്തിയ ശേഷം ബാബു അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞശേഷം സ്ഥലം വിടുകയായിരുന്നു.

ഈ വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ബാബുവിനെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13 കാരിയുടെ ക്വട്ടേഷന്‍?; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍

വളര്‍ത്തു നായ പൊതുസ്ഥലത്ത് വിസര്‍ജിച്ചാല്‍ ആര് കോരും! നിയമ നിർമാണത്തിന് കോർപറേഷൻ

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

'വിമർശനങ്ങൾ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല, അത് ബോധപൂർവമായ തീരുമാനമൊന്നുമല്ല'; പ്രതികരിച്ച് ധ്രുവ് വിക്രം