Kerala

കുടുംബവഴക്ക്; ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു, ക്രൂരത ആറ് വയസുകാരിയുടെ മുന്‍പില്‍ വെച്ച്

ദിവസങ്ങളായി ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നതിനാൽ സമീപവാസികൾ ഇടപെടാൻ താൽപര്യം കാട്ടിയില്ല

സമകാലിക മലയാളം ഡെസ്ക്


പീരുമേട്: കുടുംബവഴക്കിനിടെ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പിന്നാലെ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഗവി സ്വദേശിനി രാജലക്ഷ്മി (30) ആണ് കൊല്ലപ്പെട്ടത്.

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ ബുധനാഴ്ച രാത്രി 9.30നാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടുന്നതായി രാജയുടെ മാതാവ് അയൽവീട്ടിൽ എത്തി പറഞ്ഞു. അയൽവാസികളുടെ സഹായം തേടുകയും ചെയ്തു.

ദിവസങ്ങളായി ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നതിനാൽ സമീപവാസികൾ ഇടപെടാൻ താൽപര്യം കാട്ടിയില്ല. മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. ഇവർ ബഹളം കൂട്ടിയതോടെ ആളുകൾ  എത്തി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ആറു വയസ്സുള്ള കുട്ടി, സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT