ആലപ്പുഴ: കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിന് സഹായം നല്‍കുന്നത് പരിഗണനയിലെന്ന് ജില്ലാ കലക്ടര്‍. കര്‍ഷന്‍ പ്രസാദിന്റെ മരണത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ അറിയിച്ചു.
വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന പ്രസാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു, അമ്പലപ്പുഴ പൊലീസിനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ഏത് വിഷമാണ് കഴിച്ചത് എന്നുറപ്പിക്കാനായി സാംപിളുകൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ആണ് കഴിഞ്ഞദിവസം മരിച്ചത്. പ്രസാദിന്റെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഈ കുറിപ്പിലെ കയ്യക്ഷരം പ്രസാദിന്റേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates