പ്രതീകാത്മക ചിത്രം 
Kerala

മക്കളെ പട്ടികകൊണ്ട് അടിച്ചു; അച്ഛന്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അന്‍സാര്‍ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചാലിശ്ശേരി മുക്കൂട്ടയില്‍ മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്‍ പിടിയില്‍. അന്‍സാറാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ വളയം കുളത്ത് നിന്നാണ് അന്‍സാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അന്‍സാര്‍ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീടെത്താന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കുട്ടികളുടെ കൈക്ക് പൊട്ടലും വാരിയെല്ലിന് പരിക്കും പറ്റി. വാര്‍ത്തയായതോടെ പ്രതി അന്നുതന്നെ ഒളിവില്‍ പോയിരുന്നു. 

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാലിശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടിരുന്നു. ശരീരമാകെ മര്‍ദനമേറ്റ കൂട്ടികള്‍ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. നേരത്തെ ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT