

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് കണ്ണൂരിൽ മൂന്നിടത്ത് ഹർത്താൽ പ്രഖ്യാപിച്ചു. തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലാണ് ആദരസൂചകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കോടിയേരിയുടെ വിയോഗത്തെ തുടർന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻററിൽ പാർട്ടിക്കൊടി താഴ്ത്തിക്കെട്ടിയിരുന്നു. കോടിയേരിയുടെ മൃതദേഹം ഇന്ന് 11മണിയോടെ എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും.
ഞായറാഴ്ച ഉച്ചമുതൽ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം.
ഈ വാര്‍ത്ത കൂടി വായിക്കൂ ഒൻപതാം ക്ലാസിൽ തുടങ്ങിയ രാഷ്ട്രീയം, എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍; കോടിയേരിക്ക് വിട
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates