പ്രതീകാത്മക ചിത്രം 
Kerala

ഒമ്പത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍

ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പിതാവിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദന വിവരം അമ്മ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബാലാവകാശ കമ്മീഷന്‍ അധികൃതരും ഇടപെടുകയായിരുന്നു. 

കോഴിക്കോട് പയിമ്പ്ര തൂമ്പക്ക്യ കോളനിയിലെ ഓട്ടോ ഡ്രൈവറായ മുസ്തഫയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുണ്ട്. ചിലയിടത്ത് തോല്‍ ഉരിഞ്ഞ് പോയതായും ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മര്‍ദനം. കുട്ടിയേയും അമ്മയേയും പിതാവ് സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ പറഞ്ഞ് അമ്മയുടെ മുന്നില്‍ വെച്ചാണ് പലപ്പോഴും കുട്ടിയെ മര്‍ദിച്ചിരുന്നതെന്നും ഭീഷണിപ്പെടുത്തിയിരുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം