ദേവസിക്കുട്ടി 
Kerala

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തില്‍ പിതാവിന് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശി ദേവസിക്കുട്ടി (87) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഡേവിസിനെതിരെ കാലടി പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയ പിതാവ് ദേവസിക്കുട്ടിയെ പിടിച്ചു തള്ളി. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച ദേവസിക്കുട്ടി മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ആയിരുന്നു. ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസിക്കുട്ടിയുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നാളെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Father meets tragic end after being attacked by drunken son

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ബ്രിക്‌സിനെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു; വിമാനം കയറും മുന്‍പേ തിരിച്ചേല്‍പ്പിച്ച് ഡല്‍ഹി പൊലീസ്

'ഇടതുഹിന്ദുത്വ' ചാപ്പ കുത്തി ബിജെപിക്കാരെക്കാൾ അപകടകാരികളാക്കി, ലീഗിന്റെ 'പച്ചവര്‍ഗീയത' ഇനിയും തുറന്നു പറയാതിരുന്നു കൂടാ; കുറിപ്പ്