പ്രതീകാത്മക ചിത്രം 
Kerala

നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തി മരിയാര്‍പൂതം ; മകന്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയില്‍

മരിയാര്‍പൂതത്തിനൊപ്പം ഭാര്യ പുനിതയും എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ നാട്ടുകാരുടെ പേടിസ്വപ്‌നമായ മോഷ്ടാവ് മരിയാര്‍പൂതത്തിനെ പിടികൂടാന്‍ എറണാകുളം പൊലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിവരുന്നത്. ഇതിനിടെ മരിയാര്‍പൂതത്തിന്റെ മകന്‍ നിഷാന്തിനെ (24) തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. 

കൂട്ടംചേര്‍ന്ന് കൊള്ള നടത്തിയ കേസിലാണ് അറസ്റ്റ്. കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിഷാന്ത് അടക്കം അഞ്ചുപേരെ മൊണ്ടയ്ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികൂടിയത്.

നിഷാന്തിനെ പിടികൂടിയതോടെ തമിഴ്‌നാട് പൊലീസ് എറണാകുളത്ത് ബന്ധപ്പെട്ട് ഇവിടുത്തെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. മരിയാര്‍പൂതത്തിനൊപ്പം ഭാര്യ പുനിതയും എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT