പ്രതീകാത്മക ചിത്രം 
Kerala

ഉറങ്ങിക്കിടന്ന ​ഗൃഹനാഥൻ കുത്തേറ്റു മരിച്ചു; മകൻ കൈ ഞരമ്പ് മുറിച്ച നിലയിൽ, ​ഗുരുതരാവസ്ഥയിൽ 

സൂപ്പിയുടെ ഭാര്യ നഫീസ , മറ്റൊരു മകന്‍ മുനീര്‍ എന്നിവര്‍ക്കും പരുക്കുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ഉറങ്ങാനായി കിടന്ന ​ഗൃഹനാഥനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മകനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണു മരിച്ചത്. കുത്തിയെന്നു പറയുന്ന മകന്‍ മുഹമ്മദലിയാണ് (31) കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്നാണ് വിവരം. സൂപ്പിയുടെ ഭാര്യ നഫീസ (55), മറ്റൊരു മകന്‍ മുനീര്‍ (28) എന്നിവര്‍ക്കും പരുക്കുണ്ട്. ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്.

മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭര്‍തൃ വീട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

കൊല്ലങ്കോട് വന്‍ കവര്‍ച്ച, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന്‍ സ്വര്‍ണം കവര്‍ന്നു

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, 80 ശതമാനം ചോദ്യങ്ങളും ലളിതം; കുട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

'സ്വകാര്യ വീഡിയോ കൈവശം !', സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ച് യുവതി; സ്വർണവും പണവും കവർന്നു ( വീഡിയോ)

SCROLL FOR NEXT