രുചിത് മോന്‍  
Kerala

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, ചീഫ് മേക്കപ്പ് ആര്‍ടിസ്റ്റ് റിമാന്‍ഡില്‍

രുചിത് മോന്‍ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രുചിത് മോന്‍ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്‌ളാറ്റില്‍ വെച്ച് രുചിത് മോന്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. ഇയാള്‍ക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടതിന് രുചിതിനെ ഫെഫ്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായി അടിയന്തരയോഗം ചേര്‍ന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാകുന്നത് വരെ സസ്‌പെന്‍ഷനെന്ന് ഫെഫ്ക അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?