നിര്‍മല സീതാരാമന്‍ ഫെയ്സ്ബുക്ക്
Kerala

'കൈവിടില്ല, വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കും': നിര്‍മല സീതാരാമന്‍

വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിര്‍മല സീതാരാമന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല. വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

വയനാട് കേന്ദ്രസഹായം വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണം. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. മറ്റൊന്ന് ഈ മേഖലയിലെ ആളുകള്‍ എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസഹായം വൈകുന്നതില്‍ ഭരണപ്രതിപക്ഷം ഒരുപോലെ വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍