പ്രതീകാത്മക ചിത്രം 
Kerala

കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുമോ?; നിര്‍ണായക തീരുമാനം ഇന്ന് 

 ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇരുചക്ര വാഹനങ്ങളില്‍   മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന്. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും. ഇതില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കുന്ന കാര്യം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം 20നാണ് പുതിയ റോഡ് സുരക്ഷാപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ മാസം 19 വരെ പിഴയീടാക്കാതെ ബോധവല്‍ക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ക്യാമറ സ്ഥാപിക്കലില്‍ അഴിമതി ആരോപണവും തുടര്‍ വിവാദവുമുണ്ടായത്.

ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് 3 പേര്‍ യാത്ര ചെയ്യുമ്പോള്‍ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്ന് വ്യാപകമായാണ് ആവശ്യം ഉയര്‍ന്നത്.  ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT