ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിച്ച് അപകടം 
Kerala

ലാപ്‌ടോപ്പ് ചാര്‍ജിങ്ങിനിടെ തീപിടിത്തം; വീട്ടിലെ ഫര്‍ണീച്ചറുകളും മറ്റ് വസ്തുക്കളും കത്തിനശിച്ചു

ചാര്‍ജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളില്‍ വെച്ചിരുന്ന ലാപ്‌ടോപ്പ് അമിതമായി ചൂടായതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കണ്ണൂര്‍: ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിച്ചു. പയ്യന്നുര്‍ ശാന്തിഗ്രാമത്തിലെ വി.പി.പ്രസന്നകുമാറിന്റെ 'ഉഷസ്സ്' വീട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ചാര്‍ജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളില്‍ വെച്ചിരുന്ന ലാപ്‌ടോപ്പ് അമിതമായി ചൂടായതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യാന്‍ വെച്ച് വീടു പൂട്ടി പുറത്തുപോയ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. തീപിടിത്തത്തില്‍ ലാപ്‌ടോപ്പ്, സോഫാ സെറ്റ്, കസേരകള്‍, വാച്ച്, ചുമരില്‍ തുക്കിയിരുന്ന ഫോട്ടോകള്‍ എന്നിവ കത്തിനശിച്ചു.

വിവരമറിഞ്ഞ് പയ്യന്നുര്‍ അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നേത്യത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.വി.ദയാല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജോബിമോന്‍ ജോര്‍ജ്, യു.കെ.ലിജീഷ്, ബി.കണ്ണന്‍, ഹോം ഗാര്‍ഡുമാരായ മാത്യൂ ജോര്‍ജ്, വി. എന്‍. രവീന്ദ്രന്‍, എം.വി. ശ്രീകാന്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ സോഫ, കിടക്ക തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുളള പ്രതലങ്ങളില്‍ വയ്ക്കരുതെന്ന് ഫയര്‍ ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ചാര്‍ജിങ്ങിനിടെ ഉപകരണങ്ങള്‍ അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. ചാര്‍ജ് ചെയ്യുന്നതിനായി വെച്ച് വീടുപുട്ടി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ഫയര്‍ഫോഴ്സ് നിര്‍ദ്ദേശിച്ചു.

Fire breaks out while laptop was charging; furniture and other household items gutted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

അധ്യക്ഷയാകാൻ 'ഐസ് ഹോക്കി'! പിടി ഉഷ വീണ്ടും മത്സരത്തിന്

സ്‌കൂള്‍ വിട്ട ശേഷം കാണാതായി; സഹോദരങ്ങള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

23 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഫുജൈറ വാഹനാപകടത്തില്‍ മരണം 14 ആയി; 30 പേര്‍ക്ക് പരിക്ക്

ഇനി ഗില്‍ അല്ല, ശ്രേയസ് നയിക്കും! ഇഷാന്‍ ഓപ്പണര്‍?