ഗുഡ്സ് ട്രെയിനിലെ തീ 
Kerala

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിന് തീപിടിച്ചു, അപകടം വൈദ്യുതി ലൈനില്‍ നിന്ന്

തിരുനെല്‍വേലിയിലേക്കു ഇരുമ്പനത്തു നിന്നും ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിലെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിനിലെ ടാങ്കറിനു തീ പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിനു താഴെ ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ കാക്ക ടാങ്കറിനു മുകളിലെ മൂടിക്കു സമീപം വീണാണ് അപകടമുണ്ടായത്. തിരുനെല്‍വേലിയിലേക്കു ഇരുമ്പനത്തു നിന്നും ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിലെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരും യാത്രക്കാരും ലോക്കോപൈലറ്റിനെ വിവരമറിയിച്ചതോടെ അഗ്‌നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറോളം സ്തംഭിച്ചു. തുടര്‍ന്ന് റെയില്‍വേ സുരക്ഷാ വിഭാഗമെത്തി വാഗണ്‍ പരിശോധിച്ചു. പരിശോധനയില്‍ യാതൊരു കേടുപാടുകളോ ചോര്‍ച്ചയോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വാഗണിലെ ഇന്ധനം പ്രത്യേകം രൂപകല്‍പന ചെയ്ത സീല്‍ ചെയ്ത സ്റ്റീല്‍ ടാങ്കിനുള്ളിലാണെന്നും തീപ്പൊരിയോ ചെറിയ തീ മൂലമുള്ള യാതൊരുവിധ അപകട സാധ്യതയുമില്ലെന്നും റെയില്‍വേ അറിയിച്ചു. വാഗണിനു മുകളില്‍ വീണ വസ്തുവില്‍ മാത്രമാണ് തീ കത്തിയതെന്നും വാഗണിന് ഉള്ളിലെ ടാങ്കും ഇന്ധനവും പൂര്‍ണമായും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

Fire broke out on a fuel tanker train near Thampanoor in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍