luminum pot on two-year-old girl 
Kerala

കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

കളിക്കുന്നതിനിടെ കുട്ടി പാത്രം തലയില്‍ വയ്ക്കുകയും തല പൂര്‍ണമായും പാത്രത്തില്‍ കുടുങ്ങുകയുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂരില്‍ കളത്തറ അനസിന്റെ മകള്‍ ഫാത്തിമ ആലിയയുടെ തലയില്‍ ആണ് രാവിലെ 11 മണിയോടെ പാത്രം കുടുങ്ങിയത്.

കളിക്കുന്നതിനിടെ കുട്ടി പാത്രം തലയില്‍ വയ്ക്കുകയും തല പൂര്‍ണമായും പാത്രത്തില്‍ കുടുങ്ങുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ പല വിധത്തില്‍ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാദാപുരം ഫയര്‍ സ്റ്റേഷനില്‍ കുട്ടിയുമായി വീട്ടുകാര്‍ എത്തുകയായിരുന്നു.

സേനാംഗങ്ങള്‍ ഏറെ ശ്രദ്ധയോടെ കട്ടര്‍, സ്‌പ്രെഡര്‍ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരുക്കുകള്‍ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫിസര്‍ എസ്. വരുണ്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ മധുപ്രസാദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഐ.ഉണ്ണികൃഷ്ണന്‍, മുഹമ്മദ് സാനീജ് എന്നിവര്‍ നേതൃത്വം നല്‍കി.

Fire force successfully extricated an aluminum pot from the head of a two-year-old girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്

'ഭര്‍ത്താവ് ഉപദ്രവിക്കുന്നു, ചെലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്തിട്ടില്ല; ശരിയാണ് ഞാന്‍ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയുമാണ്'

'അവര്‍ ചെയ്ത തെറ്റെന്താണ്?; ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയം'